വയോജന ദിനം ആചരിച്ചു.
പുറ്റേക്കര
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ 87 നമ്പർ ഐനിപ്പാറ അംഗനവാടിയുടെ പരിധിയിലുള്ള വയോജന ക്ലബ്ബിൽ വയോജന ദിനം ആചരിച്ചു....
വയോജന ക്ലബ്ബിൻറെ പ്രസിഡണ്ട് ശശിധരൻ പെരിങ്ങാട്ട് അധ്യക്ഷതവഹിച്ചു. വയോജന ദിനം പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗവും സ്ഥിരം സമിതി അധ്യക്ഷയുമായ ലിൻ്റി ഷിജു മുഖ്യപ്രഭാഷണം നടത്തി. വയോജന ക്ലബ്ബ് സെക്രട്ടറി എം പി .രാഘവൻ, സ്വാഗതം ആശംസിച്ച ചടങ്ങിൽ പങ്കെടുത്ത മുതിർന്ന പൗരന്മാരായ വി . ഡി .ആൻഡ്രൂസ്, ത്രേസ്യക്കുട്ടി ജോണി എന്നിവരെ ആദരിച്ചു. ചടങ്ങിന് കെ. ഒ.തോമസ്, ഫിലോമിന വർഗീസ്, സില്‍വി വിക്ടർ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ഏറ്റവും മുതിർന്ന വയോജനങ്ങ ളായ വി ഡി ആൻഡ്രൂസ്, ത്രേസ്യ കുട്ടി ജോണി എന്നിവരെ പൊന്നാടയണീയിച്ച് ആദരിച്ചു.. യോഗത്തിന് കെ. ഓ .തോമസ് നന്ദി രേഖപ്പെടുത്തി...
ഭാരവാഹികളായ ലില്ലി അരിമ്പൂര് ,സുബ്രഹ്മണ്യൻ തിരുത്തിയിൽ , സോമൻ പറക്കാട്ടിൽ, വർഗീസ് അറങ്ങാശ്ശേരി, സൈമൺ തലക്കോടൻ, ഭാസ്കരൻ നായർ പുതിയേടത്ത്,മേഴ്സി ഡാനിയേൽ,മോഹനൻ പുറ്റേക്കര എന്നിവർ നേതൃത്വം നൽകി.

