വയോജന ദിനാഘോഷം

    കൈപ്പറമ്പ് 

    കെ.എസ്.എസ്.പി.യു  കൈപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് എം . . ചന്ദ്രൻഅധ്യക്ഷത വഹിച്ചു. പുഴയക്കൽ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ലീലരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 


കൈപ്പറമ്പ്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. ഉഷ ദേവി 80 വയസ്സ് പൂർത്തിയായ മെമ്പർമാരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി സി.പി.ജോണിസ്വാഗതവും ജോ: സെക്രട്ടറി സി ഒ കൊച്ചുമാത്യു, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി ഡി വിൻസെന്റ്, സി എ തോമസ്, കെ.കെ വർഗീസ്മാസ്റ്റർഎന്നിവർ സംസാരിച്ചു.

 യോഗത്തിൽ "വയോജനങ്ങളും ഭക്ഷണക്രമങ്ങളും " എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. അനിൽകുമാർ ക്ലാസ്സ് എടുത്തു.