ബാലസംഘം പുഴയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന ദിനത്തിൽ ചിറ്റിലപ്പിള്ളി ശാന്തിനികേതനിൽ
'വയോജനങ്ങളുമായ് ഒരു സ്നേഹസംഗമം"
സംഘടിപ്പിച്ചു.
ബാലസംഘം കൂട്ടുകാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .
വയോജനങ്ങളും അതിൽ പങ്കു ചേർന്നു. വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി ബാലസംഘത്തിൻ്റെ സ്നേഹോപഹാരം കൈമാറി .
വയോജനങ്ങൾക്കായ് ബാലസംഘം
ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.
ബാലസംഘം പുഴയ്ക്കൽ ഏരിയ സെക്രട്ടറി ഇൻ ചാർജ് അഭിജിത്ത് ഹരി, പ്രസിഡണ്ട് അന്ന റോസ് ,കോർഡിനേറ്റർ എ വി സജീവൻ , കൺവീനർ സി ഒ ജോയ് മാസ്റ്റർ, രക്ഷാധികാരികളായ കെ കെ ശങ്കരനാരായണൻ , കെ എൽ സെബാസ്റ്റ്യൻ , ബൈജു മാസ്റ്റർ , റിൻസി ചിറ്റിലപ്പിള്ളി , ബ്ലോക്ക് മെംബർ വി എസ് ശിവരാമൻ എന്നിവർ നേതൃത്വം നല്കി.

