പുറനാട്ടുകര വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ 81-ാം തിരുനാളിന് കൊടിയേറി.

 പുറനാട്ടുകര വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ 81-ാം തിരുനാളിന് കൊടിയേറി. 

 പുറനാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ. ജോണ്‍സണ്‍ ഐനിക്കല്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഒക്ടോബര്‍ 4, 5 ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുന്നാള്‍. 

ഒക്ടോബര്‍ 4 ശനിയാഴ്ച വൈകിട്ട് ഏഴിനുള്ള നൊവേനക്കുശേഷം തിരിപ്രദക്ഷിണവും രൂപം എഴുന്നള്ളിച്ചു വയ്ക്കലും നടക്കും. തുടര്‍ന്ന് ബാന്റ് വാദ്യവും ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ ഒക്ടോബര്‍ 5 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മുതല്‍ കാര്‍ഷിക വസ്തുക്കളുടെ ലേലം ഉണ്ടായിരിക്കും. നാലുമണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും.  വികാരി ഫാ.ജോണ്‍സന്‍ ഐനിക്കല്‍, അസിസ്റ്റന്റ് വികാരി ഫാ. പ്രിന്റോ മാണിപ്പറമ്പില്‍,  തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ എഡിസണ്‍ പാണങ്ങാടന്‍ എന്നിവരുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.