ചൂണ്ടൽ പയ്യൂർക്കാവിൽ നവരാത്രിയോടനുബന്ധിച്ച് ആനപ്പാറ ബ്രദേഴ്സ് നാദസ്വര ടീം പുതിയ സീസൺ (2025-26-) ആരംഭം കുറിച്ചു.
വിജയദശമിദിനത്തിൽ പയ്യൂർക്കാവ് ദേശം ഉത്സവാഘോഷ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പയ്യൂർക്കാവ് ക്ഷേത്രസന്നിധിയിൽ ധീപാരാധന സമയത്ത് കീർത്തനം വായിച്ചു കൊണ്ട് തുടക്കം കുറച്ചു തുടർന്ന് രണ്ടര മണിക്കൂർ ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളും വായിച്ചതിനു ശേഷം ഗണപതി കീർത്തനത്തോടെ പുതിയ സീസിന് ആരംഭം കുറിച്ചു
പയ്യൂർക്കാവ്ദേശം ഉത്സവാഘോഷകമ്മിറ്റി മെമ്പർമാരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കൂടി നാദസ്വര ടീമിനെ ആദരിച്ചു.
അഖില കേരള ഫെസ്റ്റിവൽ ഫാൻസ് & കോഡിനേഷൻ കമ്മിറ്റി (Akffc) പ്രതിനിധികളായ സുരേഷ് കൃഷ്ണ കെ , ജയരാജ് കെ , ഒല്ലൂർകണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി
പയ്യൂർക്കാവ് ദേശം ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളായ പ്രജനീഷ് സി വി,രാജീവ് കെ ,രാധാകൃഷ്ണൻ എം, പ്രസാദ് പി യു, തുടങ്ങിയവരും ക്ഷേത്രം ഭാരവാഹികളായ സുധാകരൻ പി, സജീവ് സി , ബൈജു പി തിടങ്ങിയവരും ഭക്തജനങ്ങളും സന്നിധരായിരുന്നു.
.jpg)