പേരാമംഗലത്ത് സ്കൂൾ റോഡിലെ കടകളിൽ മോഷണ ശ്രമം
പേരാമംഗലം സ്കൂൾ റോഡിൽ ഉള്ള കൃഷ്ണാ ഫുട് വെയർ, ദിവ്യ ജ്വല്ലറി, സോണി എക്യുപ്മെൻസ്, എന്നീ കടകളിലാണ് പൂട്ടു പൊളിച്ച് മോഷണം നടത്താൻ ശ്രമം ഉണ്ടായത്. ഇന്ന് രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് പൂട്ടുപൊളിക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ദിവ്യ ജ്വല്ലറിയുടെ ഷട്ടറിൻ്റെ പൂട്ടുകൾ പൂർണ്ണമായും തകർത്തിട്ടുണ്ട്. ഉടൻ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പേരാമംഗലം പോലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരുന്നു. ആരുടെയും പണമോ മറ്റു സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉടമകൾ അറിയിച്ചു. പേരാമംഗലം സെന്ററിലും പരിസരപ്രദേശങ്ങളിലും രാത്രി പോലീസ് നിരീക്ഷണം വേണമെന്ന് പേരാമംഗലം വ്യാപാരി വ്യവസായ ഏകോപനസമിതി പോലീസിനോട് ആവശ്യപ്പെട്ടു.
🔻🔻🔻🔻🔻🔻🔻
