പഴഞ്ഞി പള്ളി പെരുന്നാളിന് കൊടിയേറി

   

   കുന്നംകുളം:

    പ്രസിദ്ധമായ പഴഞ്ഞി പള്ളി പെരുന്നാളിന് ഇന്ന് (വെള്ളിയാഴ്ച) കൊടിയേറി.

ഇന്ന്  രാവിലെ കുർബാനയ്ക്ക് ശേഷം ഡോ. ഗീവർഗീസ് മാർ ബർണബാസ് തിരുമേനി കൊടിയേറ്റം നിർവഹിച്ചു. - ഒക്ടോബർ 2,3 തീയതികളിലാണ് പഴഞ്ഞി പെരുന്നാൾ-


മുൻവർഷത്തെ പോലെ പഴഞ്ഞി പെരുന്നാൾ ഏറ്റവും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ദേശക്കാർ....

സെപ്റ്റംബർ 30 ന് പ്രധാന പെരുന്നാളിന് മുന്നോടിയായി വൈകിട്ട് 7 ന് പ്രവാസി പെരുന്നാൾ ഒരുക്കിയിട്ടുണ്ട്. പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ രാത്രി വിധു പ്രതാപിന്റെ ഗാനമേളയും ഉണ്ടായിരിക്കും. ഒക്ടോബർ 1 ന് പഴഞ്ഞി മിനി പെരുന്നാൾ. ബാൻഡ് സെറ്റ് , ശിങ്കാരിമേളം, തമ്പോലം, നാസിക് ഡോൾ ഉൾപ്പെടെയാണ് ഒക്ടോബർ ഒന്നാം തീയതിയിലെ മിനിപെരുന്നാൾ ഒരുക്കിയിട്ടുള്ളത് - ഒക്ടോബർ രണ്ടാം തീയതി വൈകിട്ട് 4 ന് സ്കൂൾ ഗ്രൗണ്ടിൽ ഗജമേളയും ഉണ്ടായിരിക്കും.



2, 3 തീയതികളിലാണ് പ്രധാന പെരുന്നാൾ ചടങ്ങുകൾ - വൈവിധ്യമാർന്ന  രീതിയിലുള്ള ദീപാലങ്കാരങ്ങൾ ഉൾപ്പെടെ  പെരുന്നാൾ ആകർഷകമാക്കാനുള്ള നിരവധി തയ്യാറെടുപ്പുകൾ പെരുന്നാളിന് മുന്നോടിയായി നടന്നുവരുന്നു.....