തോളൂർ വാർഷിക പദ്ധതി 2025 - 26 പ്രകാരം കവുങ്ങിൻ തൈ കളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മനീഷ പി.കെ. പദ്ധതി വിശദീകരണം നടത്തി. പദ്ധതി വിഹിതം 50000 രൂപ വകയിരുത്തി ഗുണഭോക്തൃലിസ്റ്റിൽപ്പെട്ട കർഷകർക്കാണ് കവുങ്ങിൻ തൈ വിതരണം ചെയ്തത്. ഇൻ്റർസി മംഗള സങ്കരയിനത്തിൽപ്പെട്ട ഉയരം കുറഞ്ഞ കവുങ്ങിൻ തൈകൾ 150 രൂപ ഗുണഭോക്തൃ വിഹിതം അടച്ചവർക്ക് 10 തൈകൾ വീതമാണ് നൽകിയത്. അടക്ക കൃഷി കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനും ഈ വിളയിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഉദ്ദേശിക്കുന്ന പദ്ധതി തുടർച്ചയായി 4 വർഷമായി വിതരണം ചെയ്യുന്നു . ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സരസമ്മ സുബ്രമണ്യൻ , മെമ്പർമാരായ ഷീന തോമാസ് , സുധ ചന്ദ്രൻ, സീന സാജൻ , കൃഷി അസിസ്റ്റൻ്റുമാരായ ആശ വിൽസൻ ,ലി ജി പ്രദീപ് എന്നിവർ പ്രസംഗിച്ചു.