ഓണം കളറാക്കാൻ കെഎസ്ആർടിസിയുടെ ഓണ യാത്ര
വടക്കാഞ്ചേരി ടൂറിസം കോറിഡോർ 'ഓണ യാത്ര' സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ വാഴാനി ഡാമിൽ സംഘടിപ്പിക്കുന്ന വാഴാനി ഫെസ്റ്റ് കേന്ദ്രീകരിച്ച് സമീപ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കൂടി കോർത്തിണക്കി കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് ആരംഭിച്ചു. ഓട്ടുപാറ ബസ് സ്റ്റാൻഡിൽ വച്ച് നഗരസഭ ചെയർപേഴ്സൺ പി എൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ 'ഓണ യാത്ര' സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ കെ പ്രമോദ് കുമാർ, വൈസ് പ്രസിഡന്റ് സി വി പൗലോസ്, തെക്കുംകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വി സി സജീന്ദ്രൻ, നഗരസഭ കൗണസിലർമാരായ കെ യു പ്രദീപ്, എ ഡി അജി എന്നിവരും എം യു കബീർ, മിനി അരവിന്ദൻ തുടങ്ങിയവരും പങ്കെടുത്തു.
ഓണം അവധി ദിനങ്ങളിൽ ഉച്ചതിരിഞ്ഞ് 3.30 ന് തൃശൂരിൽ നിന്ന് ആരംഭിച്ച് പൂമല ഡാം, ചെപ്പാറ, വാഴാനി ഡാം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ബസ് സർവീസ്. രാത്രി 9.45 ന് വാഴാനിയിൽ നിന്നും തിരിക്കും.
സമയക്രമം ചുവടെ ചേർക്കുന്നു:
3.30 ന് തൃശൂരിൽ നിന്ന് പുറപ്പെട്ട് അത്താണി - പറമ്പായി - പൂമല ഡാം
പൂമല ഡാം - പറമ്പായി - നായരങ്ങാടി - ചെപ്പാറ
ചെപ്പാറ - നായരങ്ങാടി - കുറാഞ്ചേരി - എങ്കക്കാട് വഴി വാഴാനി ഡാം
5.30 വാഴാനി ഡാം - പുന്നംപറമ്പ് - തെക്കുംകര - ഓട്ടുപാറ
6.10 വടക്കാഞ്ചേരി - തെക്കുംകര - വാഴാനി
7.00 വാഴാനി ഡാം - എങ്കക്കാട് വഴി വടക്കാഞ്ചേരി
7.30 ഓട്ടുപാറ - തെക്കുംകര - പുന്നംപറമ്പ് - വാഴാനി
8.30 വാഴാനി ഡാം - എങ്കക്കാട് വഴി വടക്കാഞ്ചേരി
9.00 വടക്കാഞ്ചേരി - ഓട്ടുപാറ - എങ്കക്കാട് - വാഴാനി ഡാം
9.45 വാഴാനി ഡാം - വടക്കാഞ്ചേരി - അത്താണി - തൃശ്ശൂർ
സെപ്തംബർ 9 വരെ കെഎസ്ആർടിസി ഓണ യാത്ര പ്രത്യേക സർവീസ് ഉണ്ടായിരിക്കും.