മുതുവറയിലെ സ്വകാര്യ ഫ്ലാറ്റിൽ വച്ച് കൈപ്പറമ്പ് പുറ്റേക്കര സ്വദേശി പെൺ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു. പേരാമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 മുതുവറയിലെ സ്വകാര്യ ഫ്ലാറ്റിൽ വച്ച് കൈപ്പറമ്പ് പുറ്റേക്കര സ്വദേശി പെൺ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു. പേരാമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പേരാമംഗലം:

കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതിയായ മാർട്ടിൻ ആണ് യുവതിയെ കുത്തിയത്.

യുവതിയെ കുത്തിയ മാർട്ടിൻ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. മാർട്ടിനായി പേരാമംഗലം പോലീസ് അന്വേഷണം ഊർജിതമാക്കി. കൊച്ചിയിൽ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതിയാണ് കൈപ്പറമ്പ് പുറ്റേക്കര സ്വദേശി യായ മാർട്ടിൻ ജോസഫ്. പെൺ സുഹൃത്തിന്റെ ശരീരത്തിന് പുറകിൽ കുത്തേറ്റ് ഗുരുതര പരിക്ക് പറ്റിയ  യുവതി സ്വകാര്യ ആശുപത്രിയിൽ ഐ.സി.യു.വിൽ ചികിത്സയിലാണ്. മുതുവറയിലെ സ്വകാര്യ ഫ്ലാറ്റിൽ വച്ച് ഇന്ന്(23/9/25) രാവിലെയായിരുന്നു സംഭവം. ഇരുവരും ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കുത്തിയതിലേക്ക് നയിച്ചതെന്നാണ് സൂചന.

🔻🔻🔻🔻🔻🔻