വിദ്യാ എഞ്ചിനീയറിംഗ് കോളേജിന്റെ ടെക്‌ഫെസ്റ്റ് വൈവിധ് 2025 തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐ പി എസ്. ഉദ്ഘാടനം ചെയ്തു.

 വിദ്യാ എഞ്ചിനീയറിംഗ് കോളേജിന്റെ ടെക്‌ഫെസ്റ്റ്  വൈവിധ് 2025  തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐ പി എസ്. ഉദ്ഘാടനം ചെയ്തു.


കൈപ്പറമ്പ്:


   ടെക്‌നോ-കൾചറൽ പ്രദർശന വേദി ‘വൈവിധ് 2025’ യുവ എഞ്ചിനീയർമാരുടെ സ്വാഭാവിക പ്രതിഭയെ ഹീറോ ആക്കുന്ന വേദിയാകുമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐ പി എസ്. അഭിപ്രായപ്പെട്ടു. വിവിധ വകുപ്പ്  എഞ്ചിനീയറിംഗ് -

സ്കൂൾ  വിദ്യാർത്ഥികൾക്കും   ഇതൊരു വലിയ അവസരമായിരിക്കും എന്നും കേരള പൊലീസിന്റെ സർവ പിന്തുണയും പ്രോത്സാഹനവും  ഈ പരിപാടിയിലുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാ എഞ്ചിനീയറിംഗ് കോളേജിന്റെ ടെക്‌ഫെസ്റ്റ് വൈവിധ് 2025 ന്റെ ഔദ്യോഗിക

വെബ്സൈറ്റും

(www.vyvidh.vidyaacademy.ac.in)  

ബ്രോഷറിന്റെ ആദ്യ പ്രതിയും പ്രകാശനം  ചെയ്തു  സംസാരിക്കുകയായിരുന്നു.

യുവ എഞ്ചിനീയറിംഗ് മനസ്സുകളിൽ ശാസ്ത്രീയവും സാങ്കേതികവുമായ താൽപ്പര്യം സൃഷ്ടിക്കുന്നതിനായി, ഡിപ്ലോമ, ബി.ടെക്, എം.ടെക്, എം സി എ വിദ്യാർത്ഥികൾക്കായി ആകർഷകമായ സമ്മാനങ്ങളുമായി വിദ്യ പ്രോജക്ട് എക്സ്പോ നടത്തുന്ന - ' ആവിഷ്ക്കാർ, ‘ഫ്ലെക്സ് ഫോറം- പേപ്പർ അവതരണം, വർക്ഷോപ് സീരീസ് ഐഡിയഗ്രാം, ഹൈ സ്കൂൾ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ‘നവയുവ’ എന്നിവയും മുഖ്യ ആകർഷണങ്ങളാണ്. 

വിവിധ സാങ്കേതിക വശങ്ങൾ ഉൾക്കൊള്ളുന്ന ടെക്ഫെസ്റ്റ്  സെപ്റ്റംബർ 26,27 തീയതികളിൽ എല്ലാ ബ്രാഞ്ചുകളിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സാങ്കേതിക വിസ്മയങ്ങൾ പ്രദർശിപ്പിക്കും. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, സ്കൂളുകൾ, ശാസ്ത്രപ്രേമികൾ തുടങ്ങി 15000-ത്തിലധികം വ്യക്തികൾ പങ്കെടുക്കും.

വിദ്യാർത്ഥികൾ സ്വയം വികസിപ്പിച്ച നിർമിത ബുദ്ധി  പ്രോജക്റ്റുകളും പുതുമ നിറഞ്ഞ ആശയങ്ങളും അവതരിപ്പിക്കുന്ന

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ എമ്മേഴ്സോ, 

കംപ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ ഡെസ്‌ട്രോയ്  ദി ഡെസിബെൽ, സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ 'വാസ്തത്വ', ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൻ്റെ ലിഗ-റോബോട്രിക്സ് തുടങ്ങിയ ആകർഷണങ്ങൾ ഫെസ്റ്റിൽ ഉൾപ്പെടുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം കാർ, ബൈക്ക് പ്രേമികൾക്ക് പുതിയ അനുഭവം പ്രദാനം ചെയ്യുന്ന 'അഗ്നിചക്ര' പ്രദർശിപ്പിക്കുന്നു.

പുതിയ ഇലക്ട്രിക് കാർ, ബൈക്ക്, കമർഷ്യൽ വാഹനങ്ങൾ 

പരിസ്ഥിതി സൗഹൃദ ഗതാഗത പരിഹാരങ്ങൾ അന്വേഷിക്കാനും പുതിയ ഇ.വി. മോഡലുകളുടെ ലൈവ് ഡെമോൺസ്ട്രേഷൻ പരിചയപെടുത്തുന്ന 

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൻ്റെ 'കെ രനോസ്  ' എംസിഎയുടെ 'അദ്വൈത' എന്നിവ ഇവൻ്റിൻ്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. അതിശയിപ്പിക്കുന്ന പ്രകടനങ്ങളോടെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ അവിസ്മരണീയമായ സംയോജനത്തിന് സാക്ഷ്യം വഹിക്കാൻ സാംസ്കാരിക പരിപാടികൾ

സെപ്റ്റംബർ  27 നു നടക്കും. അനിത  എൽ  (കൺവീനർ, വൈവിദ്ധ്), നവീൻ ടി പി  (ജോയിന്റ് കൺവീനർ), സുരഭി എം എസ് (മീഡിയ കൺവീനർ), വിദ്യാർത്ഥികളായ ആദിത്യൻ , ആര്യൻ ,ശരത് , അശ്വിൻ, ശ്രുതി,  അർജുൻ , എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ടീംസ്പിരിറ്റ്, നേതൃഗുണം, പ്രശ്നപരിഹാര കഴിവ് എന്നിവ വികസിപ്പിക്കുക, ഇൻ ഡസ്ട്രി  – അക്കാദമിക് ബന്ധങ്ങൾ മെച്ചപ്പെടുത്തുക, വിദ്യാർത്ഥികളെ ഭാവിയിലെ സാങ്കേതിക ലോകത്തിന് തയ്യാറാക്കുക എന്നിവയാണ് ടെക്‌ഫെസ്റ്റിലൂടെ   ഉദ്ദേശിക്കുന്നതെന്ന്

പ്രിൻസിപ്പൽ സുനിത സി 

അഭിപ്രായപ്പെട്ടു.