പുഴകൾ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്ന് മേജർ പി ജെ സ്റ്റൈജു.
കേച്ചേരി:
ലോക നദി ദിനത്തിൻ്റെ ഭാഗമായി 24 കേരള ബറ്റാലിയൻ കേച്ചേരിപ്പുഴയുടെ ഭാഗമായുള്ള ആളൂർ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എൻ സി സി കേഡറ്റുകൾ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി സിഓഫീസർ മേജർ പിജെ സ്റ്റൈജു ഉദ്ഘാടനം ചെയ്തു . സൈനികനായ മൻജിത്ത് സിംഗ് നേതൃത്വം നല്കിയ ശൂചികരണ പ്രവർത്തനങ്ങളിൽ മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ കേഡറ്റുകളാണ് പങ്കെടുത്തത്.
ആളൂർ പാലത്തിൻ്റെ ഇരു കൈവരികളോട് ചേർന്നുള്ള പുല്ലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും എൻ.സി.സി കേഡറ്റുകൾ വൃത്തിയാക്കി.
നദി ദിനത്തിൻ്റെ ഭാഗമായി മേജർ പി.ജെ. സ്റ്റൈജു കേഡറ്റുകൾക്ക് പുഴ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ലോക നദി ദിന വാരാചരണത്തിൻ്റെ ഭാഗമായി 24 കേരള ബറ്റാലിയൻ എൻസിസി യുടെ കിഴിലുള്ള സിനിയർ കേഡറ്റുകൾ തൃശ്ശൂർ ജില്ലയിൽ നടത്തുന്ന പുഴശുചികരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേച്ചേരി പുഴ ശുചികരിച്ചത്. പരിപാടികൾക്ക് സീനിയർ കേഡറ്റുകളായ അഭിജിത്ത് കെ മോഹൻ,മുഹമ്മദ് ഷംസുദ്ദീൻ സി.എം, ആദിത്യൻ എം.സ് ,അബിൻ സി എസ് , ശിവമല്ലി കെ ബി , ഇസബൽ ജോസ്, സനാ മരിയ സോനാ എംഎസ് എന്നിവർ നേതൃത്വം നൽകി.
24 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ ബ്രിജേഷ് എം.ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സെപ്റ്റംബർ 24 ന് ചാലക്കുടി പുഴയുടെ ഭാഗമായുള്ള അതിരംമ്പിള്ളി പ്രദേശം ശുദ്ധീകരിച്ച് നദി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
Photo
ലോക നദീ ദിനത്തിൻ്റെ ഭാഗമായി കേച്ചേരിപ്പുഴയുടെ ഭാഗമായ ആളൂർ പാലത്തിനു മുകളിൽ മേജർ പി.ജെ. സ്റ്റൈജുവിൻ്റെ നേതൃത്വത്തിൽ എൻ.സിസി കേഡറ്റുകൾ മനുഷ്യൻ ചങ്ങലയായി അണിനിരന്ന് പുഴസംരക്ഷണ പ്രതിജ്ഞ ചെല്ലുന്നു.