നട്ടാക്ക് തോട് നവീകരണോദ്ഘാടനം നിർവഹിച്ചു
കൈപ്പറമ്പ് പഞ്ചായത്ത് പതിനൊന്നാം വാർഡിലെ നട്ടാക്ക് തോട് നവീകരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് നിർവഹിച്ചു.കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഉഷാദേവി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് നട്ടാക്ക് തോട് നവീകരിക്കുന്നത്.തോട് നവീകരിക്കുന്നതിലൂടെ നെൽകൃഷിക്ക് ആവശ്യമായ വെള്ളം തോടിലൂടെ എത്തിക്കാനാകും.
ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി, കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. എം ലെനിൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുഷിതാ ബാനിഷ്,സ്നേഹ സജിമോൻ എന്നിവർ സംസാരിച്ചു.