വിദ്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ സംഘടിപ്പിച്ച ടെക്നോ കൾച്ചറൽ ഫെസ്റ്റ് വൈവിധ്’ ’25 വൈവിധ്’നു പ്രൗഢോജ്വല സമാപനം.

 വിദ്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ സംഘടിപ്പിച്ച ടെക്നോ കൾച്ചറൽ ഫെസ്റ്റ് വൈവിധ്’  ’25       വൈവിധ്’നു പ്രൗഢോജ്വല സമാപനം.

 

  ( ടെക്‌ഫെസ്റ്റ് വൈവിധ് സമാ പന ദിവസത്തിൽ വിവിധ സൂപ്പർകാറുകൾ അണിനിരന്ന പ്രദർശന റാലിയിൽ നിന്ന് )

  ആധുനിക സാങ്കേതിക പ്രദർശനങ്ങൾ, നവോത്ഥാന ആശയ മത്സരങ്ങൾ, വർക്‌ഷോപ്പുകൾ, സ്റ്റാർട്ട്-അപ്പ് എക്സ്പോ, സാംസ്കാരിക പരിപാടികൾ എന്നിവയുടെ സമഗ്ര കൂട്ടായ്മയായി ടെക്നോ-കൾച്ചറൽ ഫെസ്റ്റ് വൈവിധ്’25 ശ്രദ്ധേയമായി. പ്രിൻസിപ്പൽ ഡോ. സുനിത സി.യുടെ നേതൃത്വത്തിൽ, വൈവിദ്’25 ഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചു. ഫെസ്റ്റ് കൺവീനർ അനിത എൽ, ജോയിന്റ് കൺവീനർ നവീൻ ടി. പി. എന്നിവർ വിവിധ പരിപാടികളുടെ ഏകോപനം ഉറപ്പാക്കി.

ടെക്‌ഫെസ്റ്റിന്റെ മുഖ്യ ആകർഷണമായി, പ്രകൃതിയുടെയും എൻജിനീയറിങ് ഘടനകളുടെയും സംഗമം പ്രകടമാക്കിയ സ്ട്രക്ചറൽ റിസിപ്രോസിറ്റിയും ബയോമിമിക്രിയും സമന്വയിപ്പിച്ച പ്രധാന പ്രദർശനം സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ‘വാസ്തത്വ’ വിദ്യാർത്ഥികൾക്കും സന്ദർശകർക്കും അപൂർവമായൊരു അനുഭവമായി.

 

വിദ്യാർത്ഥികൾ സ്വയം വികസിപ്പിച്ച നിർമിത ബുദ്ധി പ്രോജക്റ്റുകളും പുതുമ നിറഞ്ഞ ആശയങ്ങളും അവതരിപ്പിച്ചു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റ്ന്റെ ‘എമ്മേഴ്സോ’, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ‘ഡെസ്‌ട്രോയ് ദ ഡെസിബെൽ’ മത്സരവും, എം.സിഎ. വിഭാഗം ‘അദ്വൈത’ പ്രദർശനവും ഫെസ്റ്റിന്റെ ആകർഷണീയത വർദ്ധിപ്പിച്ചു. 

 

  ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ‘ലിഗ-റോബോട്ട്രിക്സ്’ ഹ്യൂമനോയിഡ് റോബോട്ടുകളും എ.ഐ. നിയന്ത്രിത സംവിധാനങ്ങളും ഉൾപ്പെടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പ്രദർശിപ്പിച്ചു . വിദ്യാഭാസവും ഭാവി അനുഭവങ്ങളും ഒരുമിച്ചുനിന്ന രീതിയിൽ ഒരുക്കിയ ഈ എക്സ്പോ സന്ദർശകർക്ക് വാസ്തവമായൊരു പുതുമയുള്ളഅനുഭവമായി.


വാഹന സാങ്കേതിക വിദ്യയിലെ പുതുമകൾ, എൻജിനീയറിംഗ് നവീകരണങ്ങൾ, സ്റ്റൈൽ, പെർഫോർമൻസ് എന്നിവ ഒരുമിച്ചുകൂടിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച  ‘അഗ്നിചക്ര’ പ്രദർശനം വിദ്യാർത്ഥികൾക്കും സന്ദർശകർക്കും മറക്കാനാവാത്ത അനുഭവമായി. പുതിയ ഇലക്ട്രിക് കാർ, ബൈക്ക്, കമേഴ്‌ഷ്യൽ വാഹനങ്ങൾ എന്നിവയുടെ ലൈവ് ഡെമോൺസ്ട്രേഷൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗംയുടെ കെരനോസ് പ്രദർശനവും നടന്നു.

 

തിരുമാലി ബാൻഡ് അവതരിപ്പിച്ച 'പ്രൊഷോ', സംഗീതവും റിതവും ആധുനിക സാങ്കേതിക സൗണ്ടിംഗും ലയിച്ചുകൊണ്ട് വൈവിധ്’25 ഫെസ്റ്റിന്റെ സാംസ്കാരിക വിരുന്നിന് സജീവമായ നിറം പകർന്നു.