പേരാമംഗലത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി ഭദ്രം, ഭദ്രം പ്ലസ് പദ്ധതികളുടെ മരണാന്തര ധനസഹായം കൈമാറി.
പേരാമംഗലം:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമംഗലം യൂണിറ്റിലെ അംഗങ്ങളായിരുന്ന സന്തോഷ് മനക്കലാത്ത്, ബേബി എ എ, റോബിൻ സി ഡി എന്നിവരുടെ ആശ്രിതർക്ക് ഭദ്രം പദ്ധതികളുടെ മരണാന്തര ധനസഹായം (10 ലക്ഷം, 5 ലക്ഷം + 5 ലക്ഷം ) പേരാമംഗലം സെൻ്ററിൽ യൂണിറ്റ് പ്രസിഡന്റ് സോണി സി ജോർജിൻ്റെ അധ്യക്ഷതയിൽ KVVES സംസ്‌ഥാന വൈ. പ്രസിഡന്റും ജില്ലാ പ്രസിഡൻ്റുമായ കെ വി അബ്ദുൽ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് എന്നിവർ ചേർന്ന് കൈമാറി.
KVVES ജില്ലാ വൈ. പ്രസിഡന്റ്റ് കെ .കെ . ഭാഗ്യനാഥൻ, വടക്കാഞ്ചേരി നിയോജകമണ്ഡലം ചെയർമാനും ജില്ലാ സെക്രട്ടറിയുമായ ജോണി പി പി, മറ്റു വ്യാപാരി നേതാക്കളും പൗരപ്രമുഖരും പങ്കെടുത്ത പരിപാടിയിൽ പേരാമംഗലം യൂണിറ്റ് സെക്രട്ടറി രാജീവ് കെ എ സ്വാഗതവും വനിതാ വിംഗ് പ്രസിഡണ്ട് പ്രിയ ജോർജ് അനുശോചനവും, യൂണിറ്റ് ട്രഷറർ രാംദാസ് കെജി നന്ദിയും പറഞ്ഞു.
🔻🔻🔻🔻🔻🔻🔻🔻🔻