ലഹരി വിരുദ്ധ ബോധ വത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

   മുതുവറ:

   അടാട്ട് ഗ്രാമീണ വായനശാല വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ   ലഹരി വിരുദ്ധ ബോധ വത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

 വിമുക്തി ക്ലബ്‌ പ്രസിഡന്റ്‌  ആനന്ദൻ അടാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് പേരാമംഗലം പോലീസ് ഇൻസ്പെക്ടർ  രതീഷ് കെ സി ഉദ്ഘാടനം ചെയ്തു. ഡ്രീം തൃശ്ശൂർ ഡി അഡിക്ഷൻ കൗൺസിലർ അനിഷ ആന്റണി ബോധവൽകരണ ക്ലാസ്സ് നടത്തി. വായനശാല പ്രസിഡന്റും, കവിയുമായ ഉണ്ണികൃഷ്ണൻ ടി അടാട്ട്, സെക്രട്ടറി രഞ്ജിത്ത്  മാടശ്ശേരി, വിമുക്തി ക്ലബ്‌ സെക്രട്ടറി രവീന്ദ്രൻ കൈനത്ത്, വൈസ് പ്രസിഡന്റ്‌  ശ്രീജ ടീച്ചർ, ആനന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ വിമുക്തി ക്ലബ്‌ വൈസ് പ്രസിഡന്റ്‌  ശ്രീജ ടീച്ചർ സ്വാഗതവും, വായനശാല ജോയിന്റ് സെക്രട്ടറി ധന്യ മതിലകത്ത് നന്ദിയും പറഞ്ഞു.