പറപ്പൂർ:
തോളൂർ പഞ്ചായത്തിൽ വാർഷിക പദ്ധതി പ്രകാരം മുട്ടക്കോഴി വിതരണത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി നിർവ്വഹിച്ചു.
വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു. പദ്ധതി ഫണ്ട് 2 ലക്ഷം ' രൂപ വകയിരുത്തി 332 പേർക്കാണ് മുട്ടക്കോഴികളെ ലഭിക്കുക . 50 രൂപ ഗുണഭോക്ത്യ വിഹിതം അടച്ചവർക്ക് ഗ്രാമശ്രി കോഴികളെ 5 എണ്ണം വീതം പ്രതിരോധ മരുന്ന് സഹിതം നൽകുന്നതാണ് പദ്ധതി. മുട്ടയുടെ ലഭ്യത വർദ്ധിപ്പിക്കാനും വീട്ടമ്മമാർക്ക് വരുമാന മാർഗ്ഗം ഉണ്ടാക്കാനും സഹായിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് പ്രസിഡൻ്റ് പറഞ്ഞു. തെരുവ് നായ്ക്കളുടെ ആക്രമണമാണ് കോഴിവളർത്തലിൽ അഭിമുഖികരിക്കുന്ന പ്രധാന പ്രശ്നമെന്ന് പ്രസിഡൻ്റ് കൂട്ടിചേർത്തു. വെറ്റിനറി ഡോക്ടർ രമ്യ എം , ജനപ്രതിനിധികളായ സരസമ്മ സുബ്രമണ്യൻ , കെ.ജി. പോൾസൺ , ഷീന തോമസ്, സുധ ചന്ദ്രൻ , സീന സാജൻ , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അനിൽ പി.എൻ എന്നിവർ ആശംസകൾ അർപ്പിച്ചു.