മോഷണം ചെയ്ത സ്കൂട്ടർ കണ്ടെടുത്തു. പ്രീതികൾ പിടിയിൽ

 പുത്തൻചിറ പാലത്തിന് സമീപത്തു നിന്നും സ്കൂട്ടർ മോഷണം ചെയ്തു കൊണ്ടുപോയ രണ്ട് പ്രതികൾ മാള പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ റിമാന്റിലേക്ക്..



മോഷണം ചെയ്ത  സ്കൂട്ടർ കണ്ടെടുത്തു. 


മാള: 2025 സെപ്റ്റംബർ 19-ാം തിയതി വൈകിട്ട് 5.30 മണിക്കും 6.00 മണിക്കും ഇടയിലുള്ള സമയത്ത് പുത്തൻചിറ പള്ളിക്ക് സമീപമുള്ള പാലത്തിന് സമീപത്തു നിന്നും പുത്തൻചിറ പറയത്ത് ദേശത്ത് അഞ്ചേരി വീട്ടിൽ ജോണി (67 വയസ്സ്) എന്നയാളുടെ 55,000 രൂപ വില വരുന്ന സ്കൂട്ടർ മോഷ്ടിച്ച് കൊണ്ടുപോയ സംഭവത്തിൽ രണ്ട് പ്രതികളെ മാള പോലീസ് അറസ്റ്റ് ചെയ്തു.


വടമ കുന്നത്തുകാട് ദേശത്ത് അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ (22 വയസ്സ്), പുത്തൻചിറ കോവിലത്ത് കുന്ന് ദേശത്ത് അടയാനിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫസൽ (18 വയസ്സ്) എന്നിവരെയാണ് മാള പോലീസ്  അറസ്റ്റ് ചെയ്തത്.


അറസ്റ്റിലായ പ്രതികളിൽ നിന്നും മോഷണ സ്കൂട്ടർ  കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.


രാഹുൽ മാള കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ ആയി രണ്ട് പോക്സോ കേസുകളിലും സ്ത്രീയെ വീട്ടിലേക്ക് കയറി ആക്രമിച്ചു മാനഹാനി വരുത്തിയ ഒരു കേസിലും മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസിലും അമിതവേഗതയിൽ  അശ്രദ്ധമായി വാഹനം ഓടിച്ച ഒരു കേസിലും ഏതോ കുറ്റകൃത്യം ചെയ്യുന്നതിനായി ഒരുക്കം കൂട്ടുന്നതായി കാണപ്പെട്ടതിന് അറസ്റ്റ് ചെയ്യപ്പെട്ട കേസിലും അടക്കം ആകെ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.


മാള പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സജിൻ ശശി, എസ് ഐ ബെന്നി, എസ് സി പി ഒ  അനീഷ്, സി പി ഒ മാരായ സാബിർ, ഹരികൃഷ്ണൻ, നിനൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്