അടാട്ട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഒന്നാംഘട്ട നിർമ്മാണം പൂർത്തികരിച്ച മുതുവറ ഫ്രണ്ട്സ് നഗർ റോഡ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നാടിന് സമർപ്പിച്ചു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 29 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിക്കരിച്ചത്.മഴപെയ്താൽ രൂക്ഷ വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡ് ആയതിനാൽ റോഡിൻ്റെ നടുവിലൂടെ കാന നിർമിച്ച് മുകളിൽ സ്ലാബിട്ടാണ് റോഡ് നവീകരിച്ചത്.അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത് കുമാർ അധ്യക്ഷയായി.വൈസ് പ്രസിഡൻ്റ് ഉഷ ശ്രീനിവാസൻ, പഞ്ചായത്തംഗം ബിനിത തോമസ്,അടാട്ട് ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡൻ്റ് സി ആർ പോൾസൺ, കെ എസ് സുഭാഷ്,കെ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.