ഡിസിഎൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മുണ്ടൂർ നിർമ്മൽ ജ്യോതിയിൽ
മുണ്ടൂർ :
ദീപിക ചിൽഡ്രൻസ് ലീഗിന്റെ തൃശ്ശൂർ - പാലക്കാട് - ഇരിഞ്ഞാലക്കുട അടങ്ങുന്ന തൃശൂർ പ്രവിശ്യ തല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ നടന്നു.
റവ. ഫാ. അനീഷ് ചിറയത്ത് എം.എസ്.ടി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുട്ടികളുടെ കായികമികവിനെ വളർത്തിപ്പോറ്റുന്ന ഇത്തരം മത്സരങ്ങൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവേശ്യ കോർഡിനേറ്റർ സിസ്റ്റർ സൗമ്യ വർഗീസ് എഫ്.സി.സി മത്സരാർത്ഥികൾക്ക് നിർദേശങ്ങൾ നൽകി.
ബാഡ്മിന്റൺ മത്സരങ്ങളുടെ അമ്പയർമാരായ ഇ. ജെ. ദാസ്, സ്റ്റോജിൻ സെബാസ്റ്റ്യൻ എന്നിവർ മേഖലാതല മത്സരങ്ങൾ നിയന്ത്രിച്ചു.