വേലൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മിനി ഗാലറിയുടെ വർക്ക് തടഞ്ഞു.

 വേലൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മിനി ഗാലറിയുടെ വർക്ക് തടഞ്ഞു.



  വേലൂർ ഹൈസ്കൂൾ ഗ്രൗണ്ടിന്റെ നാല് അതിര് അളന്നു തിട്ടപ്പെടുത്തി ഗ്രൗണ്ടിന്റെ ഇപ്പോൾ നടക്കുന്ന മിനി ഗാലറിയുടെ വർക്ക്   പുനരാരംഭിച്ചാൽ മതി എന്ന് ആവശ്യപ്പെട്ട്  ജില്ലാ പഞ്ചായത്ത് , സ്കൂൾ പ്രിൻസിപ്പാൾ, എന്നിവർക്ക് സാബു കുറ്റിക്കാട്ട് പരാതി കൊടുത്തിരുന്നു.  എന്നാൽ ആ പരാതിയിൽ   നടപടി ആവാതെ  നടക്കുന്ന ഗാലറിയുടെ വർക്ക് ഞായറാഴ്ച രാവിലെ തടഞ്ഞു കൊണ്ട്  ഗ്രൗണ്ടിന്റെ  ഭൂമി സംരക്ഷിക്കുക എന്ന അജണ്ടയിൽ    എക്ഷൻ കമ്മിറ്റി രൂപീകരിച്ചു.  

അനധികൃത സ്ഥലം കയ്യേറിയത് പൂർണ്ണമായും ഒഴിപ്പിച്ചതിനു ശേഷം മാത്രമേ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുവദിക്കൂ എന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കോൺട്രാക്ടറെയും ഉദ്യോഗസ്ഥരെയും അറിയിച്ചു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി ചെയർമാൻ തോബിയാസ് പി എൽ, വൈസ് ചെയർമാൻമാർ യേശുദാസ് പി പി,  ഹരി കെ രാജേന്ദ്രൻ, സിഡി സൈമൺ, എം ബി വിഷ്ണു, സ്വപ്ന രാമചന്ദ്രൻ, പരമേശ്വരൻ അരുവതോട്ടിൽ, ജനറൽ കൺവീനർ സാബു കുറ്റിക്കാട്ട് ജോയിന്റ് കൺവീനർ

സന്താൾ അത്താണിക്കൽ, ഷിദിൻ തിരുത്തിയിൽ, വിജിനി ഗോപി,നിതീഷ് വി എ  എന്നിവർ ഉൾപ്പെട്ട 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ശക്തമായ സിവിൽ നിയമനടപടികളും പ്രക്ഷോഭ പരിപാടികളുമായി പൊതുമുതൽ കയ്യേറ്റത്തിനെതിരെ പ്രതികരിക്കുന്നതിന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

നാട്ടുവാർത്ത News