കോലഴി ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു
കോലഴി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ നടപ്പാക്കിയ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവ്വഹിച്ചു.
2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കോതക്കുളം, വേണാട്ടുകുളം, പഞ്ചായത്തിലെ ആദ്യത്തെ ഓപ്പൺ ജിം എന്നിവ എം എൽ എ നാടിന് സമർപ്പിച്ചു.
കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി വികാസ് രാജ് സ്വാഗതവും ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് അംഗം പ്രകാശ് ഡി. ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ലിനി, കോലഴി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജ ജയകുമാർ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ രവീന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഐ.എസ് പീതാംബരൻ, നിഷ സജീവൻ തുടങ്ങിയവർ സംസാരിച്ചു.