കോലഴി പാമ്പൂരിൽ വീടിനകത്ത് ഉപയോഗിച്ചു കൊണ്ടിരുന്ന വാഷിംഗ് മെഷീന് തീ പിടിച്ചു.ചെമ്പോത്ത് പറമ്പിൽ മുഹമ്മദ് അലിയാറിൻ്റെ വീട്ടിലെ വാഷിംഗ് മെഷീനാണ് തീ പിടിച്ചത്.
ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ഉപയോഗിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീൻ മോട്ടോർ ചൂടായി കടത്തുകയായിരുന്നു വെന്നാണ് പ്രാഥമിക നിഗമനം. സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം കണ്ടത് നാട്ടുകാർ ചേർന്ന് തീയണച്ചു.ആളപായമില്ല..തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു
വാഷിംഗ് മെഷീൻ പൂർണ്ണമായും ,റൂമിലെ വയറിങ് ഭാഗികമായും കത്തി നശിച്ചു.