മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിർമിച്ച ചിറക്കുന്ന് പാലം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു

 മുളങ്കുന്നത്തുകാവ്   പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിർമിച്ച ചിറക്കുന്ന് പാലം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ രഞ്ജു വാസുദേവൻ അധ്യക്ഷത വഹിച്ചു. 

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചത്.  പഞ്ചായത്തംഗം കെ.എൻ അനൂപ്, സംഘാടക സമിതി കൺവീനറും പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സണുമായ അഡ്വ. സിന്ധു അജയകുമാർ 

 പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമ സുരേന്ദ്രനാഥ്,  പഞ്ചായത്തംഗം സൗമ്യ സുനിൽ എന്നിവർ സംസാരിച്ചു.