പുറ്റെകരയിൽ ഓണാഘോഷം നടത്തി.. മാതൃകാ പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്ത് അംഗത്തെ ആദരിച്ചു........

 പുറ്റെകരയിൽ ഓണാഘോഷം നടത്തി.. മാതൃകാ പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്ത് അംഗത്തെ ആദരിച്ചു........

പുറ്റേക്കര


   കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ഐനിപ്പാറ അംഗൻവാടിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി.. കഴിഞ്ഞ 10 വർഷക്കാലമായി മികച്ച പ്രവർത്തനം കാഴ്ചവെച്ച മുന്നോട്ടുപോകുന്ന ഗ്രാമപഞ്ചായത്ത് അംഗവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ലിൻ്റി ഷിജുവിനെ വിവിധ മേഖലയിലെ വ്യക്തിത്വങ്ങൾ ഓണം പുടവാകൾ നൽകി ആദരിച്ചു... സ്വാതന്ത്ര്യ ദിനത്തിന് മിലിട്ടറി സർവീസ് ചെയ്തവരെ വീട്ടിൽ ചെന്ന് ആദരിക്കുക, അധ്യാപക ദിനത്തിന് വിരമിച്ച അധ്യാപകരെ ആദരിക്കുക, വിദ്യാഭ്യാസ മേഖലയിലും, പ്രൊഫഷണൽ മേഖലയിലും , കായിക മേഖലയിലും കഴിവ് തെളിയിച്ചവരെ ആദരിക്കുക തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിൻ്റി ഷിജു നടത്തിവരുന്നത് വാർഡിൽ നടത്തിവരുന്നത് .... വ്യത്യസ്തത നിറഞ്ഞ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ലിൻ്റി ഷിജു വിന് അംഗൻവാടി ടീച്ചർമാരായ ഷീജ സുരേന്ദ്രൻ, മിനി രാജു, ജെൻസി ഡേവിസ് തൊഴിലുറപ്പ് പദ്ധതി മാറ്റ് മാഗി ഫ്രാൻസിസ് തുടങ്ങി , വിവിധ മേഖലയിലുള്ളവരാണ് ഓണ പുടവ നൽകി മെമ്പറെ ആദരിച്ചത്........