കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്, കൈപ്പറമ്പ് കൃഷിഭവൻ, കുടുംബശ്രീയുടെ സഹകരണത്തോടെ ഓണസമൃദ്ധി 2025, കർഷകചന്ത

 കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്, കൈപ്പറമ്പ് കൃഷിഭവൻ, കുടുംബശ്രീയുടെ സഹകരണത്തോടെ ഓണസമൃദ്ധി 2025, കർഷകചന്ത


ഇന്ന്( 1 /9 /20 25 ന് ) രാവിലെ 10 മണിക്ക് മുണ്ടൂർ നെഹ്റു മണ്ഡപത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ കെ ഉഷ ടീച്ചർ  നാടൻ നേന്ത്രക്കുല ഔസേപ്പ് തൈക്കാട്ടിലിന്  നൽകിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

സെപ്റ്റംബർ നാലു വരെ നടത്തുന്ന ഈ ഓണച്ചന്തയിൽ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ 10% അധികം വില നൽകി, 30% വരെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകും.   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ലെനിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ 



വാർഡ് മെമ്പർമാരായ  ഔസപ്പ്. സി.ഒ,  ശശി.എം കെ  സുഷിതബാനിഷ്,  മിനി പുഷ്കരൻ,  സ്നേഹ സജിമോൻ ,  പ്രമീള സുബ്രഹ്മണ്യൻ,  ബീന ബാബുരാജ് സിഡിഎസ് ചെയർപേഴ്സൺ  സിന്ധു പ്രകാശ്, കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ് എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റൻ ഡ്മാരായ  രജീഷ്,  അമ്പിളി,  ജിജി, പുഷ്പ, കുടുംബ ശ്രി CDS മാർ ADC അംഗങ്ങൾ, കർഷക സുഹൃത്തുക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹോർട്ടി കോർപ്പിന്റെഎല്ലാതരം പച്ചക്കറികളും കർഷകരുടെ പച്ചക്കറികളും വിപണനത്തിനായി എത്തിയിട്ടുണ്ട്. നൂറിലേറെ നാടൻ നേന്ത്രക്കുലകൾഇന്ന് കർഷകർ കൊണ്ടുവരികയുണ്ടായി. കുടുംബശ്രീയുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുള്ള Stall കളും കുടുംബശ്രീ നഴ്സറിയും ഇവിടെ പ്രവർത്തിക്കുന്നതായിരിക്കും