തോളൂർ പഞ്ചായത്ത് കുടുംബശ്രി വാർഷികം

    തോളൂർ പഞ്ചായത്ത് കുടുംബശ്രി വാർഷികം ആലത്തൂർ  എം പി  കെ രാധാകൃഷ്ണൻ  ഉൽഘാടനം ചെയ്തു.

      വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു മെമ്പർ സെക്രട്ടറി ബിന്ദു ഫ്രാൻസീസ റിപ്പോർട്ട് അവതരിപ്പിച്ചു. 



തോളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി മുഖ്യാതിഥിതിയായി. കുടുംബശ്രീ അംഗങ്ങളായ മുൻപഞ്ചായത്ത് പ്രസിഡൻ്റുമാരെ ആദരിച്ചു. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച കുടുംബശ്രീ അംഗങ്ങളെ അനുമോദിച്ചു.സി.ഡി. എസ് ചെയർപേഴ്സൺ നളിനി ചന്ദ്രൻ ജനപ്രതിനിധികളായ സരസമ്മ സുബ്രമണ്യൻ , ഷീന വിൽസൺ , ആനി  ജോസ് ,വി.എസ്. ശിവരാമൻ , ഷൈലജ ബാബു , കെ.ജി പോൾസൻ , വി.കെ. രഘുനാഥൻ, കെ.ആർ സൈമൺ, ജയശ്രി സുരേഷ്, രാധാ  രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു കുടുംബശ്രീ അംഗങ്ങളുടെ ഘോഷയാത്രയും കലാപരിപാടികളും സ്നേഹവിരുന്നം ഉണ്ടായിരുന്നു