തൃശ്ശൂർ ജില്ലാതല യോഗ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി മുണ്ടൂർ നിർമൽ ജ്യോതി സെൻട്രൽ സ്കൂൾ
മുണ്ടൂർ:
തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് നടത്തിയ ജില്ലാതല യോഗ ചാമ്പ്യൻഷിപ്പിൽ മുണ്ടൂർ നിർമ്മൽ ജ്യോതിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി. വ്യക്തിഗത മത്സര ഇനങ്ങളിൽ മൂന്നാം കാറ്റഗറിയിൽ അനന്തകൃഷ്ണൻ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം കാറ്റഗറിയിൽ ഒന്നാം സ്ഥാനവും ഒന്നാം കാറ്റഗറിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇത്തരത്തിൽ വിജയം കൈ വരിക്കാൻ നിർമൽ ജ്യോതിയിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞത് അഭിമാനകരമാണ്. വിവിധ സ്കൂളുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ആദ്യ സ്ഥാനങ്ങളിൽ എത്താൻ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് സാധിച്ചു.