തുങ്കുഴിപിതാവിൻ്റെ ഓർമ്മയിൽ ആട്ടിൻകുട്ടിയെ സമ്മാനിച്ച് അധ്യാപക ദമ്പതികൾ.
കാലം ചെയ്ത തുങ്കുഴി പിതാവിൻ്റെ സ്നേഹബന്ധത്തിന്റെ ഓർമ്മകളുമായി തങ്ങളുടെ വിവാഹ ആശിർവദിച്ച പിതാവിനോടുള്ള സ്നേഹസൂചകമായി പിതാവിൻ്റെ മൃതസംസ്കാര ദിനത്തിൽ ഒരു വിദ്യാർത്ഥിക്ക് ആട്ടിൻകുട്ടിയെ സമ്മാനിച്ച് അധ്യാപക ദമ്പതികൾ സ്മരണാഞ്ജലി നടത്തി. പ്രസിദ്ധ സാഹിത്യകാരൻ കോവിലൻ പഠിച്ച കണ്ടാണശ്ശേരി എക്സൽപിയർ സ്കൂളിൽ നടന്ന ചടങ്ങിലാണ് നല്ല ഇടയന്റെ പ്രതീകമായ പിതാവിൻ്റെ ഓർമ്മയോടെ അധ്യാപക ദമ്പതികളായ മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്കൃത അധ്യാപകനായ പി.ജെ. സ്റ്റൈജുവും 'വെസ്റ്റ് മങ്ങാട് സെൻ്റ് ജോസഫ് ആൻഡ് സെൻ്റ് സിറിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത അധ്യാപികയായ അമ്പിളി പീറ്ററും ചേർന്നാണ് ആട്ടിൻകുട്ടിയെ സമ്മാനിച്ചത്.
1977 ൽ തൃശ്ശൂർ അതിരൂപതയിൽ മെത്രാപോലീത്തസ്ഥാനം ഏറ്റെടുത്ത അന്ന് മുതൽ പിതാവുമായി അടുത്ത ബന്ധം പുലർത്തുന്ന ദമ്പതികളാണ് ഇരുവരും '
പിതാവ് ഇവരുടെ ഭവനത്തിൽ നാല് തവണ സന്ദർശിക്കുകയും ഇവരുടെ വിവാഹം ആശീർവാദം തുടങ്ങി ഭവനത്തിലെ സ്നേഹസാനിധ്യമായത് ഈ കുടുംബത്തോടുള്ള പിതാവിൻ്റെ സ്നേഹ സൂചനകളാണ്. പിതാവിൻ്റെ വേർപാട് വേദനിക്കുന്നതാണെങ്കിലും പിതാവിൻ്റെ സ്മരണകൾ ഇനിയും നിലനിൽക്കണമെന്ന് ആശയം മുൻനിർത്തിയാണ് പിതാവിൻ്റെ മെത്രാഭിഷേക സുവർണ്ണ ജൂബിലി സ്മരണക്കായി കൂനംമൂച്ചി സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിലെ മികച്ച മതബോധന വിദ്യാർത്ഥിക്ക് ഇവർ എൻഡോവ്മെൻ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. നല്ല ഇടയൻ ആടുകൾക്ക് വേണ്ടി ജീവൻ ബലികഴിക്കുന്നു എന്ന് സുവിശേഷ വാക്യം നെഞ്ചേറ്റിയാണ് ഇവർ ശിവനാഥനെ ആട്ടിൻകുട്ടിയെ സമ്മാനിച്ച് പിതാവിനെ വേറിട്ട സ്മരണാജ്ഞലി നടത്തിയത്. കണ്ടാണശ്ശേരി പന്തായിൽ വീട്ടിലെ ശിവനാഥിൻ്റെ അമ്മ ഭാഗ്യ പ്രധാനാധ്യാപിക സി.കെ ലില്ലി,അധ്യാപകരായ ലിന എയ്ഞ്ചൽ, സജ്ന 'സാമൂഹ്യ പ്രവർത്തകനായ സലിം നാലകത്ത് അഭിഷേക് എന്നിവർ സന്നിഹിതരായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബാല്യകാല സഖിയിലെ കഥാപാത്രമായ പാത്തുമ്മയുടെ വേഷധാരിയായ വിദ്യാർത്ഥിനിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
വരും കാലങ്ങളിലും പിതാവിൻ്റെ ഓർമ്മയ്ക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഈ അധ്യാപക ദമ്പതികൾ . കൂനംമൂച്ചി സ്വദേശികളായ അധ്യാപക ദമ്പതികൾക്ക് വിദ്യാർത്ഥികളും മക്കളുമായ അനന്യ, അമൃത, അഭിഷേക് എന്നിവർ ഇവർക്ക് പരിപൂർണ്ണ പിന്തുണയുമായി രംഗത്തുണ്ട്.