പൈങ്കുളത്ത് ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു: ആക്രമിച്ചത് പീഡനക്കേസ് പ്രതി

 .

പൈങ്കുളത്ത് ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു: ആക്രമിച്ചത് പീഡനക്കേസ് പ്രതി


 പൈങ്കുളം സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർക്ക് വെട്ടേറ്റു. മനക്കത്തെടി വീട്ടിൽ 50 വയസുള്ളഉണ്ണികൃഷ്ണനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം. പീഡനക്കേസിലെ പ്രതിയായ ബാലനാണ് ഉണ്ണികൃഷ്ണനെ ആക്രമിച്ചത്.


വെട്ടേറ്റതിന് ശേഷം ഉണ്ണികൃഷ്ണൻ അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവമറിഞ്ഞ് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

🔻🔻🔻🔻🔻🔻🔻🔻🔻