മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് ‘ഗോൾഡൻ സ്റ്റാർ അവാർഡ്’
മുണ്ടൂർ:
ദീപിക ചിൽഡ്രൻസ് ലീഗ് സംഘടിപ്പിച്ച ഐക്യു ഒളിമ്പ്യാഡ് 2024-25 അധ്യായന വർഷത്തെ ഗോൾഡൻ സ്റ്റാർ അവാർഡ് മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ കരസ്ഥമാക്കി. സൈഫർ & ഡ്രീം തീം അക്കാദമി മേധാവി സുരേഷ് കുമാറിൽ നിന്ന്, ഡി.സി.എൽ. സ്കൂൾ കോർഡിനേറ്റർ ലേഖ ജിംസൺ അവാർഡ് ഏറ്റുവാങ്ങി.
ഐക്യു ഒളിമ്പ്യാഡിൽ രണ്ടാം സ്ഥാനം നേടിയ സ്കൂളിലെ വിദ്യാർത്ഥിനി
എയ്ഞ്ചൽ മരിയ എ. എസ്, റവ. ഫാ. റോയി കണ്ണഞ്ചിറയിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി.