ഊഷ്മള ബന്ധത്തിനായ് കൈകോർത്ത്

 ഊഷ്മള ബന്ധത്തിനായ് കൈകോർത്ത്: നിർമ്മൽ ജ്യോതി സ്കൂളിൽ പിടിഎ ജനറൽ ബോഡി

    മുണ്ടൂർ: 

   2025-26 അധ്യായന വർഷത്തെ രക്ഷാകർതൃ-അധ്യാപക അസോസിയേഷൻ (പിടിഎ) ജനറൽ ബോഡി സമ്മേളനം നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ നടത്തി. 

  യോഗത്തിൽ അഡ്വ. സി. ടി. ഷാജിയെ പിടിഎ പ്രസിഡന്റായി ഐക്യകണ്ഠേന  തെരഞ്ഞെടുത്തു. റോജിത് സേവിയർ, അമൽ ഫെജോ ജോസ് സി ജി, പി സ്മിത, ദിവ്യ കെ, മാർട്ടിൻ ജോസ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാൻഡ് പാരൻസ് ദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച സെൽഫി വിത്ത് ഗ്രാൻഡ് പാരന്റ് കോണ്ടസ്റ്റിലെ വിജയികളെ പ്രഖ്യാപിക്കുകയും അവർക്ക് സമ്മാനദാനം നടത്തുകയും ചെയ്തു.

സമ്മേളനത്തിന്റെ ഭാഗമായി പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സിനോ പി കുരിയൻ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി   സെമിനാർ നടത്തി.  ‘ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ഊഷ്മളമായബന്ധം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അദ്ദേഹം സംസാരിച്ചത്.  ഇന്നത്തെ സമൂഹത്തിൽ മുതിർന്നവരും കുട്ടികളുമായുള്ള  ആശയവിനിമയം, കുട്ടികളുടെ മനോവ്യാപാരങ്ങൾ, രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള  സഹകരണം  നില നിർത്തുന്നതെങ്ങനെ  ഇന്ന് മനശാസ്ത്രപരമായി അദ്ദേഹം  വിശദീകരിച്ചു. 


പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി  ജോസഫ് എസ്‌.എച്ച്. പുതിയ അധ്യായന വർഷത്തിലെ പദ്ധതികൾ വിശദീകരിക്കുകയും രക്ഷാകർത്താക്കളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. 2024 25 അധ്യായന വർഷത്തിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം നടത്തി. രക്ഷാകർതാക്കളുടെ സജീവ പങ്കാളിത്തത്തോടെ യോഗം സമാപിച്ചു.