ഛത്തീസ്ഗഢിൽ കള്ളക്കേസിൽ കുടുക്കിയ സിസ്റ്റർമാരുടെ മോചനത്തിനായി – തൃശ്ശൂരിൽ കേരള യൂത്ത് ഫ്രണ്ടിന്റെ ശക്തമായ പ്രതിഷേധം!
ഛത്തീസ്ഗഢിൽ കള്ളക്കേസിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിനായി, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എയുടെ ആഹ്വാനപ്രകാരം സംസ്ഥാനമെമ്പാടും നടക്കുന്ന സമരപരിപാടികളുടെ ഭാഗമായി, കേരള യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധ സമരം കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് കെ.വി. കണ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട്തൃശ്ശൂർ ജില്ലാ പ്രസിഡൻറ് ജോബി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഇട്ടിയച്ചൻ തരകൻ മുഖ്യപ്രഭാഷണം നടത്തി, പ്രതിഷേധ സമരം അഭിസംബോധന ചെയ്തു യൂത്ത് ഫ്രണ്ട്സ് ജില്ലാ സെക്രട്ടറി ജോബി കെ ജെ സംസാരിച്ചു.
കന്യാസ്ത്രീകൾക്ക് അടിയന്തരമായി ജാമ്യം അനുവദിക്കുകയും ജയിലിൽ നിന്ന് മോചിപ്പിക്കുകയും വേണമെന്നും, സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും നീതി ലഭിക്കുംവരെ കേരള യൂത്ത് ഫ്രണ്ടിന്റെ സമരങ്ങൾ തുടരുമെന്നും കെ.വി. കണ്ണൻ വ്യക്തമാക്കി.
നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചും മനുഷ്യക്കടത്തും മതപരിവർത്തനവും പോലുള്ള ഗുരുതര വകുപ്പുകൾ ചേർത്തുമാണ് കഴിഞ്ഞ ഏഴ് ദിവസമായി കന്യാസ്ത്രീകളെ ജയിലിൽ തടവിലിട്ടിരിക്കുന്നത്. സിസ്റ്റർമാരുടെ മോചനത്തിനായി രാജ്യവ്യാപകമായി ഐക്യസമരം ഉയർന്ന് വരികയാണെന്നും, അതിന്റെ മുന്നണിയിൽ കേരള യൂത്ത് ഫ്രണ്ട് സജീവമായി നിലകൊള്ളുന്നുമെന്നും സമരത്തിൽ വ്യക്തമാക്കി.
യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ , മനോജ്, ജിജിമോൻ വലക്കാവ്, ശ്രീജിത്ത്, ഗുരുപ്രസാദ്, ബിനോയ് എന്നിവർ പ്രസംഗിച്ചു.