പ്രതിഷേധ പോസ്റ്റർ പ്രചരണം നടത്തി

  പ്രതിഷേധ പോസ്റ്റർ പ്രചരണം നടത്തി 


  ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകൾക്കെതിരെ ഹിന്ദുത്വ വർഗീയവാദികളായ ബജറംഗ്ദൾ ക്രിമിനലുകൾ  മതപരിവർത്തനം നടത്തി എന്ന വ്യാജേനെ നടത്തിയ അക്രമത്തിലും,അന്യായമായി അറസ്റ് ചെയ്തു ജയിലിലടച്ച നടപടിയിലും പ്രതിഷേധിച്ച് DYFI കുറുമാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.


 പ്രതിഷേധപോസ്റ്റർ  പ്രചാരണവും നടത്തി. പ്രവർത്തനങ്ങൾക്ക് യൂണിറ്റ് സെക്രട്ടറി അനീറ്റ എം.ബി, പ്രസിഡന്റ്‌ ഡോ : ഹെൽന എബ്രഹാം  എന്നിവർ നേതൃത്വം നൽകി.


 യൂണിറ്റ്  ന്റെ  വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പോസ്റ്റർ കൾ പതിപ്പിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ക്കെതിരായി സമീപ കാലത്തു തുടർന്ന് വരുന്ന ഇത്തരം അക്രമങ്ങളിൽ കേന്ദ്ര സർക്കാർ പാലിക്കുന്നകുറ്റകരമായ മൗനം ഹിന്ദുത്വ  ക്രിമിനൽ സംഘങ്ങൾക്ക് വളമാവുകയാണെന്നു  യോഗം കുറ്റപ്പെടുത്തി.