അപകട സാഹചര്യങ്ങൾ ഒഴിവാക്കണം

 🔻 അപകട സാഹചര്യങ്ങൾ ഒഴിവാക്കണം; 🔻

❗ മഹാത്മാ എജുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി❗

അമല - പറപ്പൂര്‍- ചാവക്കാട്  റോഡിൽ അമല മുതല്‍ കടാംതോട് വരെയുള്ള ഏകദേശം ആറ് കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് അപകടങ്ങള്‍ നിത്യസംഭവങ്ങളായി മാറിയ അവസ്ഥയിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  മഹാത്മാ എജുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍  വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി, തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ /പൊതുമരാമത്ത് വകുപ്പ് മേധാവി, പേരാമംഗലം പോലീസ് സ്റ്റേഷന്‍, തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ക്ക് നിവേദനം  നൽകി.  റോഡിന്റെ ഇരുവശത്തെയും ടാറിംഗിനോട് ചേര്‍ന്ന്  കോണ്‍ക്രീറ്റ് ചെയ്യുക  റോഡിന്റെ വശങ്ങളിലെ കാനകള്‍ക്ക് സ്ലാബ് ഇട്ട്  നടപ്പാത ഒരുക്കുക, ഇലക്ട്രിക് പോസ്റ്റുകള്‍ റോഡരികിൽ നിന്ന്  നീക്കി സ്ഥാപിക്കുക. .റോഡരികിലുള്ള അനധികൃത തെരുവോര കച്ചവടങ്ങളും അനധികൃത വാഹന പാര്‍ക്കിംഗും നിരോധിക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്.

🔻🔻🔻🔻🔻🔻🔻🔻🔻🔻