ഇലക്ട്രിക് സ്കൂട്ടറിൽ മദ്യം വിൽപ്പന ; പ്രതി പിടിയിൽ.

 ഇലക്ട്രിക് സ്കൂട്ടറിൽ മദ്യം വിൽപ്പന ; പ്രതി പിടിയിൽ.  

   അവണൂർ:



   ഇലക്ട്രിക് സ്കൂട്ടറിൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയ അവണൂർ സ്വദേശി പുളിക്കൽ വീട്ടിൽ ശ്രീധരൻ മകൻ സുരേഷ് (54)നെ കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ജി ശിവശങ്കരനും പാർട്ടിയും ചേർന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ജോസഫ്, മനോജ്, പ്രിവന്റിവ് ഓഫീസർ ജിതേഷ് എന്നിവർ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.