കാണിപ്പയ്യൂർ അപകടം മരണം മൂന്ന് ആയി

 കാണിപ്പയ്യൂർ അപകടം മരണം മൂന്ന് ആയി.

    ചൂണ്ടൽ :

 തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കുന്നംകുളം കാണിപ്പയ്യൂരിൽ ഞായറാഴ്ച  ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കുനംമൂച്ചി കൂത്തൂർ സ്വദേശി ആന്റണി (59)യാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.ഇന്ന് (16/8/25)) രാവിലെ ഏഴരയോടെയായിരുന്നു ആന്റണിയുടെ അന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആന്റണി അമല  ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.   ആന്റണിയുടെ ഭാര്യ പുഷ്പയും  ആംബുലൻസിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി ചെറുക്കുന്ന് വീട്ടിൽ  കുഞ്ഞിരാമൻനും   ഞായറാഴ്ച തന്നെ  മരണപ്പെട്ടിരുന്നു.

 ആന്റണിയുടെ  സംസ്കാരം പിന്നീട് കൂനംമുച്ചി  പള്ളിയിൽ നടക്കും.മക്കൾ: ബ്ലസി, ബ്രിറ്റോ, മരുമകൻ: ഫെസിൻ