വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് (VICT) സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്വല ആരംഭം
കൈപ്പറമ്പ് :
തലക്കോട്ടുകര 'വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻറെ ' നിസ്വാർത്ഥ സേവനത്തിൻ്റെയും വിജ്ഞാന പ്രകാശത്തിൻ്റെയും 25-ാം വർഷം. ക്യാമ്പസിൽ സ്ഥാപക ചെയർമാൻ മുരളീധരൻ കെ ഉദ്ഘാടനം നിർവഹിച്ചു. വി ഐ സി ടി ചെയർമാൻ സാബു സൗമ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ , ട്രസ്റ്റികളും വിശിഷ്ടാതിഥികളും, കുടുംബാംഗങ്ങളും പങ്കെടുത്തു. കഴിഞ്ഞ 25 വർഷത്തിനിടെ, ട്രസ്റ്റ് കേരളത്തിൽ രണ്ട് എൻജിനീയറിംഗ് കോളേജുകളും ഒരു പരിശീലന കേന്ദ്രവും സ്ഥാപിക്കുകയും, സാമ്പത്തികമായി പിന്നോക്കമായ 6,300-ലധികം വിദ്യാർത്ഥികൾക്ക് 91.5 കോടി സ്‌കോളർഷിപ്പായി വിതരണം ചെയ്യുകയും, അനേകം സാമൂഹ്യ സേവന പരിപാടികൾ നടപ്പിലാക്കുകയും ചെയ്ത നാൾവഴികൾ സാബു സൗമ്യൻ അനുസ്മരിച്ചു. പ്രോഗ്രാം ജനറൽ കൺവീനറും എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ ഷാജി പി. പി. സ്വാഗതപ്രഭാഷണം നടത്തി. മുൻ ചെയർമാൻമാരും ചടങ്ങിൽ പങ്കെടുത്തു.
“25 Years of Light” എന്ന വീഡിയോ പ്രദർശനം ശ്രദ്ധേയമായി. ട്രസ്റ്റിന്റെ 25 വർഷത്തെ സേവനയാത്രയും, വളർച്ചയും, നേട്ടങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പ്രൗഢ ഓർമപുസ്തകമായ 'വിദ്യചരിത്രം ആദ്യപ്രതി ചെയർമാൻ സാബു സൗമ്യന് നൽകി പ്രകാശനം ചെയ്തു. മുൻ ചെയർമാന്മാർ, , അകാദമിക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗിരീഷ് കുമാർ മലാട്ടിരിയും ഡി. ഗിരിദാസും ചേർന്ന് ഭാവി പദ്ധതികൾ (ഫ്യൂച്ചർ വിദ്യ ) അവതരിപ്പിച്ചു. തിലകൻ കെ. കെ., , നന്ദി പ്രസംഗം നടത്തി. മുൻ ചെയർമാന്മാരായ മുരളീധരൻ കെ., അശോകൻ പി.കെ., സുധാകരൻ പോളശ്ശേരി, ഡോ. സന്തോഷ് പ്രസന്നൻ എന്നിവർ രക്ഷാധികാരികളായി. ഈ വിപുലമായ ആഘോഷം ചെയർമാൻ സാബു സൗമ്യൻ, സെക്രട്ടറി മനു രഘുരാജൻ, ജനറൽ കൺവീനർ ഷാജി പി.പി. എന്നിവർ നേതൃത്വം നൽകി.