ശൗചാലയ മാലിന്യസം സ്ക‌രണ പ്രവർത്തനങ്ങൾക്കുള്ള നൂതനപദ്ധതി തുടങ്ങി.

 

കുന്നംകുളം

   നഗരസഭയിൽ മൊബൈൽ ശൗചാലയ മാലിന്യ സംസ്ക‌രണ പ്രവർത്തനങ്ങൾക്കുള്ള നൂതന പദ്ധതി തുടങ്ങി. എ.സി. മൊയ്തീൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

 ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അധ്യക്ഷയായി. ഈ സംവിധാനത്തിൽ  6000 ലിറ്റർ ജലം ഒരു മണിക്കൂറിൽ സംസ്കരിച്ച് ഒഴുക്കികളയാനാകും. ഈ വെള്ളം കൃഷി ആവശ്യത്തിനും ഉപയോഗപ്പെടുത്താം.സംസ്കരിക്കുന്ന ജലത്തിൽ ദുർഗന്ധമോ അപകടകരമായ അണുക്കളോ മറ്റ് മാലിന്യങ്ങളോ ഉണ്ടാകില്ലെ ന്നാണ് പ്രത്യേകത.  48 ലക്ഷം രൂപ ചെ ലവഴിച്ചാണ് പുതിയ വാഹനം വാങ്ങിയത്. ഗാർഹിക, കൊമേഴ്സ്യൽ ഉപഭോക്താക്കളെയാണ് പ്രവർത്തന പരിധിയിൽ കൊണ്ടുവരുന്നത്. അർഹരായവർക്ക് ഇളവു നൽകും. വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, പി.എം. സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയാ സജീഷ്, കെ.കെ. മുരളി, മിനി മോൺസി, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ.കെ. മനോജ്, സെക്രട്ടറി കെ.ബി. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.