മിനി ലോറിയും കാറും കൂട്ടിയിടിച്ചു.

 മിനി ലോറിയും കാറും കൂട്ടിയിടിച്ചു.


തലക്കോട്ടുക്കര :

  കേച്ചേരി - കുറാഞ്ചേരി സംസ്ഥാനപാതയിൽ  തലക്കോട്ടുകര മര കമ്പനിക്ക് സമീപം  കാറും   കായ കൊണ്ടുപോകുന്ന  മിനി ലോറിയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.


ദിശതെറ്റി ചാലിലേക്കു ആഴ്ന്ന മിനി ലാേറിയിൽ കാറിടിക്കുകയായിരുന്നു.        വടക്കാഞ്ചേരിയിൽ നിന്നും പാവറട്ടിയിലേക്കു കായക്കുലകളുമായിവന്നിരുന്ന മിനിലോറി വീൽ ജാം ആയതെന്ന് കരുതുന്നു  ഒന്നു രണ്ടുതവണ റോഡിൽവട്ടം  കറങ്ങി റോഡിൻ്റെ പാർശ്വഭാഗത്തുള്ള കാനയിലേക്കു തെന്നിപ്പോയി. അതേസമയം കേച്ചേരിയിൽ നിന്നും വേലൂരിലേക്കു വന്നിരുന്ന കാർ മിനി ലോറിയുടെ പിന്നിൽ  ഇടിക്കുക യായിരുന്നു.  ശക്തമായ മഴയും അപകടത്തിന് കാരണമായി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.