അപകടം

 ലോറിയുടെ പുറകിൽ ഇടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്

 വാടാനപ്പള്ളി പുതുക്കുളങ്ങരയിൽ ഇന്നലെ രാത്രി 12:30 യോടെ നിർത്തിയിട്ട ടോറസ് ലോറിയുടെ പുറകിൽ കാർ ഇടിച്ച് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. മലപ്പുറം തിരൂർ സ്വദേശികളായ പുത്തൻ വളപ്പിൽ നൗഷാദ്,കുഞ്ജീദ് നേടിയിൽ ആഷിദ്, എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വണ്ടിയുടെ മുൻവശം പൂർണമായി തകർന്നു.ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ  തൃശ്ശൂരിലെ സ്വകാര്യ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു.

🔻🔻🔻🔻🔻🔻🔻🔻🔻🔻