തടി ലോറി മറിഞ്ഞു

 മുരിങ്ങൂർ ജംഗ്ഷനിൽ അങ്കമാലി ദിശയിലേക്കുള്ള ബദൽ റോഡിൽ തടി ലോറി മറിഞ്ഞു


മുരിങ്ങൂർ: 

    മുരിങ്ങൂർ ജംഗ്ഷനിൽ അടിപ്പാത നിർമാണം നടക്കുന്ന സ്ഥലത്തു നിന്നും നൂറു മീറ്റർ മാറി അങ്കമാലി ദിശയിലുള്ള ബദൽ റോഡിൽ തടി ലോറി മറിഞ്ഞു. വാഹനത്തിലെ ഡ്രെെവർ അടക്കം രണ്ടു പേർ ഭാഗ്യം കൊണ്ടു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

പട്ടാമ്പിയിൽ നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി പോകുന്ന ലോറിയാണ് രാത്രി 9.15 മണിയോടെ അപകടത്തിൽ പെട്ടത്. അടിപ്പാത നിർമാണവുമായി ബന്ധപെട്ട് വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന ബദൽ റോഡിലെ (സർവീസ് റോഡ്) കുഴിയിൽ വീണാണ് തടിലോറി മറിഞ്ഞത്. കുണ്ടും കുഴിയും അടയ്ക്കണമെന്നും വാഹനങ്ങളുടെ സുഗമ സഞ്ചാരം സാധ്യമാക്കണമെന്നുള്ള മാസങ്ങളായുള്ള മുറവിളിയോട് അധികൃതർ പുലർത്തുന്ന നിസംഗതയും അനാസ്ഥയുമാണ് അപകടത്തിന് കാരണം.