കാരോർ അംഗനവാടി ഉദ്ഘാടനം നിർവഹിച്ചു.

 വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎൽഎ യുടെ  2022-23 വർഷത്തെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച  അവണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15 ലെ  117-ാം നമ്പർ കാരോർ അംഗനവാടി ഉദ്ഘാടനം  നിർവഹിച്ചു.


വരാന്ത, ക്ലാസ്സ് റൂം,ഓഫീസ് റും, ഡൈനിങ് റൂം, കിച്ചൻ സ്റ്റോറും, കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന രണ്ട് ടോയ്ലറ്റുകൾ, വാഷ് ഏരിയ എന്നിവ ഉൾപ്പെടുന്ന 694 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്.

അവണൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് അംഗവുമായ എൻ കെ രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. 
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോംസൺ തലക്കോടൻ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി ബിജു, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് CDPO ശരണ്യ എന്നിവർ പങ്കെടുത്തു.