ചേർന്തല കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.
വേലൂർ:
വേലൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ ചേർന്തല കുടിവെള്ള പദ്ധതി കുന്നംകുളം എം.എൽ.എ എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 1472224/- രൂപ ചെലവഴിച്ചാണ് ചേർന്തല കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ. ഷോബി അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ സി.ഡി.സൈമൺ,, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി എഫ് ജോയ്, ഷേർളി ദിലീപ് കുമാർ, മെമ്പർമാരായ സ്വപ്ന രാമചന്ദ്രൻ,വി വി ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കുടിവെള്ള ടാങ്ക് നിർമ്മിക്കാൻ വേണ്ടി സ്ഥലം വിട്ടു തന്ന തലക്കോട്ടൂർ സാബുവിന്റെ കുടുംബത്തെ ചടങ്ങിൽ ആദരിച്ചു.