കേരള ശാസ്ത്രസാഹിത്യ പരിഷത്തും , ഗ്രാസ്‌വേ ഗ്രാമ്യ സംസ്കൃതി വേലൂരും, വേലൂർ വടക്കുമുറി ഗ്രാമീണ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച പ്രഥമശുശ്രൂഷ സാക്ഷരത ക്യാമ്പയിൻ ന് തുടക്കമായി.
വേലൂർ:
വീട്ടുമുറ്റ സദസുകളിലൂടെ പ്രഥമശുശ്രൂഷയെ പറ്റിയുള്ള പ്രാഥമിക അവബോധം എല്ലാവരിലും എത്തിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
"പ്രഥമശുശ്രൂഷ -പ്രസക്തിയും പ്രയോഗവും" എന്ന വിഷയത്തിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
വേലൂർ പടിഞ്ഞാറ്റുമുറിയിൽ മണി അധികാരി വീട്ടിലിൻ്റെ വസതിയിൽ ഉദ്ഘാടനക്ലാസ് നടന്നു. ഡോ.ആർ.വി.ആനന്ദ് ക്ലാസെടുത്ത് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വേലൂർ യൂണിറ്റ് സെക്രട്ടറി രാജി അധികാരിവീട്ടിൽ സ്വാഗതവും, ഗ്രാസ്‌വേ പ്രസിഡന്റ് സുരേഷ്.ടി.ബി നന്ദിയും പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് വടക്കാഞ്ചേരി മേഖലയുടെ ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്ന ഈ ക്യാമ്പയിൻ വേലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
🔻🔻🔻🔻🔻🔻🔻🔻