കേച്ചേരിയിൽ അയൽവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ ഒരാൾക്ക് കത്തി കുത്തേറ്റു

 കേച്ചേരിയിൽ  അയൽവാസികൾ തമ്മിലുണ്ടായ  വാക്ക് തർക്കത്തിൽ ഒരാൾക്ക്  കത്തി കുത്തേറ്റു


കേച്ചേരി:


കേച്ചേരി പട്ടിക്കരയിൽ അയൽവാസികൾ തമ്മിൽ ഉണ്ടായ  വാക്ക് തർക്കത്തെ തുടർന്ന് കത്തി കുത്തേറ്റ് കൈയ്യിന് പരിക്ക് പറ്റിയ നിലയിൽ കേച്ചേരി ആക്സ് ഓഫീസിലേക്ക് കൊണ്ടു വന്ന പട്ടിക്കര സ്വദേശി ചൂണ്ടുപുരയ്ക്കൻ വീട്ടിൽ ബാലൻ മകൻ ജയചന്ദ്രൻ(56)നെ കേച്ചേരി ആകട്സ് പ്രവർത്തകർ  ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈയിൽ കുത്തേറ്റ ജയചന്ദ്രന് പത്തോളം സ്റ്റിച്ച് ഇട്ടിട്ടുണ്ട്. കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔻🔻🔻🔻🔻🔻🔻