മിന്നും താരങ്ങളായി മുണ്ടൂർ നിർമ്മൽ ജ്യോതി

   സഹോദയ ഇൻഡോർ ഗെയിംസിൽ മിന്നും താരങ്ങളായി മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ


മുണ്ടൂർ: 



സഹോദയ സ്കൂൾ കോംപ്ലക്സ് തൃശ്ശൂരിന്റെ ജില്ലാതല ഇൻഡോർ ഗെയിംസ് മത്സരത്തിൽ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ അമേയ ജയപ്രകാശ് അണ്ടർ 17 ബാഡ്മിൻറൺ സിംഗിൾസിൽ മൂന്നാം സ്ഥാനവും ധ്രുവ് ഹിലാഷ് അണ്ടർ 19 ബാഡ്മിൻറൺ സിംഗിൾസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ചും മുണ്ടൂർ ഇടവക അസിസ്റ്റൻറ് വികാരി ഫാദർ സാൽവിൻ കണ്ണനായ്ക്കലും ചേർന്ന്  ആദരിച്ചു.