പ്രശസ്ത വെടിക്കെട്ട് കരാറുകാരൻ കുണ്ടന്നൂർ സുരേഷിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ സുരേഷിനെ കിടപ്പുമുറിയിൽ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിന് മുകളിലെ ട്രസിൻ്റെ ഉത്തരത്തിൽ സുരേഷിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ
തുടർന്ന് സ്ഥലത്തെത്തിയ പോലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
രണ്ട് വർഷം മുൻപ് തൃശൂർ പൂരം വെടിക്കെട്ടിൻ്റെ ലൈസൻസിയായിരുന്ന ഷീനാ സുരേഷിൻ്റെ ഭർത്താവാണ് മരണപ്പെട്ട
കുണ്ടന്നൂർ സ്വദേശി പന്തലങ്ങാട്ട് വീട്ടിൽ രാമകൃഷ്ണൻ മകൻ 47 വയസുള്ള സുരേഷ്.
തൃശൂർ പൂരത്തിൻ്റെ തന്നെ മറ്റൊരു വെട്ടിക്കെട്ടപകടത്തിൽ അമിട്ടു പൊട്ടി മരണപ്പെട്ട കുണ്ടന്നൂർ സുന്ദരാക്ഷൻ സുരേഷിൻ്റെ മൂത്ത സഹോദരനാണ്