ക്ഷീരസംഗമവും അനുമോദന ചടങ്ങും സെമിനാറുകളും സംഘടിപ്പിച്ചു.

 ചൊവ്വന്നൂര്‍ ബ്ലോക്ക് ക്ഷീരസംഗമവും അനുമോദന ചടങ്ങും സെമിനാറുകളും സംഘടിപ്പിച്ചു. 

  വേലൂർ:


പുലിയന്നൂര്‍ ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ വെള്ളാറ്റഞ്ഞൂര്‍ ഡയമണ്ട് ജൂബിലി പാരിഷ് ഹാളില്‍ നടന്ന

ചടങ്ങിന്റെ ഉദ്ഘാടനം എ.സി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.  

ബ്ലോക്ക് പ്രസിഡണ്ട് ആന്‍സി വില്യംസ് അധ്യക്ഷത വഹിച്ചു.   കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി ആര്‍ ഷോബി, രേഖ സുനില്‍, രേഷ്മ രതീഷ്, മിനി ജയന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ വി വല്ലഭന്‍, ജലീല്‍ ആദൂര്‍, ജനപ്രതിനിധികളായ കെ ജി പ്രമോദ്, എന്‍ കെ ഹരിദാസ്, കര്‍മ്മല ജോണ്‍സന്‍, ഷേര്‍ലി ദിലീപ്കുമാര്‍, സപ്ന റഷീദ്, സംഘം പ്രസിഡണ്ടുമാരായ എം വി രവികുമാര്‍, ടി. എം വേണു, കെ. എ മോഹനന്‍, കെ വി വാസു, എന്‍ രാധാകൃഷ്ണന്‍, ക്ഷീരവികസന ഓഫീസര്‍ ടി എസ് വന്ദന തുടങ്ങിയവര്‍ സംബന്ധിച്ച് സംസാരിച്ചു.   മികച്ച ക്ഷീരകര്‍ഷകരേയും എസ്എസ്എല്‍സി, പ്ലസ് ടു വിജയികളേയും അനുമോദിച്ചു.  വിവിധ സെമിനാറുകളും പ്രദര്‍ശന സ്റ്റാളുകളും സംഘടിപ്പിച്ചിരുന്നു