പുത്തൂർ സുവോളജിക്കൽ പാർക്ക് ഡിയർ സഫാരി പാർക്കിൻ്റെ നിർമ്മാണോദ്ഘാടനം ഇന്ന്

 പുത്തൂർ സുവോളജിക്കൽ പാർക്ക് ഡിയർ സഫാരി പാർക്കിൻ്റെ നിർമ്മാണോദ്ഘാടനം ഇന്ന്

നിർമ്മാണം പൂർത്തിയാകുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുതിയതായി നിർമ്മിക്കുന്ന സഫാരി പാർക്കിന്റെ പാർക്കിന്റെ നിർമാണോദ്ഘാടനം ഇന്ന് രാവിലെ ഒൻപതിന് മന്ത്രി കെ. രാജൻ നിർവഹിക്കും.


സഫാരി പാർക്കിനോടൊപ്പം തന്നെ തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുന്ന നടപടികളുകളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്തുനിന്നും ഉൾപ്പെടെ കൂടുതൽ മൃഗങ്ങളെ എത്തിക്കുന്ന നടപടികളും അതിവേഗം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.


സുവോളജിക്കൽ പാർക്ക് കൂടുതൽ സന്ദർശക സൗഹൃദമാക്കുന്നതിനായി പല നൂതന പദ്ധതികളും പാർക്ക് തുറക്കുന്നതോടൊപ്പം ഒരുക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സർക്കാരും വനംവകുപ്പും.


സുവോളജിക്കൽ പാർക്കിലെ മൃഗങ്ങളെ വളരെ അടുത്ത് നിന്ന് വീക്ഷിക്കുന്നതിന് സൗകര്യമുണ്ടെങ്കിലും ഇവ വന്യജീവികളായതിനാൽ അടുത്തേക്ക് പോകാൻ സാധിക്കുകയില്ല. എന്നാൽ കുട്ടികൾക്കുൾപ്പെടെ അടുത്ത് ചെന്ന് കൈകാര്യം ചെയ്യാൻ പറ്റുന്ന ജീവികളുടെ ഒരു മൃഗശാല 'പെറ്റ് സൂ' എന്ന പേരിൽ സ്ഥാപിക്കുന്നതോടൊപ്പം ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ സന്ദർശകർക്ക് വിവിധ ഭൂഖണ്ഡങ്ങളിലെ വന്യ ജീവികളുടെ കൂടെ സഞ്ചരിക്കുന്ന പ്രതീതി ഉളവാക്കുന്ന ഒരു മായാലോകം 'വെർച്യുൽ സൂ' എന്ന പേരിൽ സംവിധാനം ഒരുക്കുന്നുണ്ട്.